വാസ്തു ശാസ്ത്രം ( VASTHU SHASTRAM)

വാസ്‌തു മണ്ഡലം തിരിച്ച് അതിനെ 9 ഭാഗമാക്കി അതിനുള്ളിലാണ് ഗൃഹം നിര്‍മ്മിക്കുന്നത് എന്ന് പറഞ്ഞിരുന്നുവല്ലോ. വാസ്‌തു മണ്ഡലത്തില്‍ വാസ്‌തു പുരുഷന്‍ ശിരസ്സ് വടക്കു കിഴക്കു ഭാഗത്തും കാല്‍പാദങ്ങള്‍ തെക്കുപടിഞ്ഞാറു ഭാഗത്തായും ആയി മലര്‍ന്നു കിടക്കുന്നു. വാസ്‌തു പുരുഷന്‍ ആരാണ്? ത്രേതാ യുഗത്തില്‍ സര്‍വ്വ വ്യാപകമായി കിടന്നിരുന്ന ഒരു ഭൂതമാണ് വാസ്‌തു പുരുഷന്‍. പരമശിവനും അന്ധകാരന്‍ എന്ന രാക്ഷസനുമായി ഉണ്ടായ യുദ്ധത്തില്‍ മഹേശ്വരന്റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്നു വീണ വിയര്‍പ്പു കണത്തില്‍ നിന്ന് ഉദ്‌ഭൂതനായ ഒരു വീര പരാക്രമശാലിയായ ഒരു ഭൂതമാണ് വാസ്‌തു പുരുഷന്‍. ഇദ്ദേഹത്തിന്റെ അതിക്രമങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ ദേവന്മാരെല്ലാം ചേര്‍ന്ന് പ്രാര്‍ത്ഥിച്ച് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. ദേവന്മാരുടെ സങ്കടം ശ്രവിച്ച ബ്രഹ്മാവ് ദേവന്മാരോട് ഇങ്ങിനെ പറഞ്ഞു. "ആ ഭൂതവുമായി യുദ്ധം ചെയ്‌ത് തോല്‍പിച്ച് ഭൂതത്തെ എടുത്തു ഭൂമിയിലേക്ക് വലിച്ചെറിയുവിന്‍. ദേവന്മാരുമായി ഉണ്ടായ യുദ്ധത്തില്‍ പരാജയപ്പെട്ട് ഭൂമിയില്‍ പതിച്ച ഭൂതം തല ഈശാനകോണിലും കാല്‍പാദങ്ങള്‍ നിഋതി കോണിലുമായി ...